Latest NewsCricketNewsSports

ഇന്നലെ വന്ന അവന്‍ എന്നോട് മുട്ടാന്‍ വന്നിരിക്കുന്നോ ; പന്തിനേ ട്രോളി രോഹിത് ; ചോദിച്ചു വാങ്ങിയതെന്ന് ആരാധകര്‍

ഈ ലോക്ക് ഡൗണ്‍ കാലത്ത് ക്രിക്കറ്റും മറ്റു കായിക വിനോദങ്ങള്‍ എല്ലാം നിര്‍ത്തിയതിനാല്‍ ആരാധകര്‍ക്ക് ഏക ആശ്വാസം എന്നത് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റാണ്. ഓരോ ദിവസവും രാത്രി 7 30 ന് നടക്കുന്ന ലൈവില്‍ ഓരോ താരങ്ങളാണ് അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സനുമായി ലൈവിലെത്തിയതിന് പിന്നാലെയാണ് രോഹിത് ബുമ്രയുമായി ലൈവിലെത്തിയത്.

ഇരുവരും തമ്മിലുള്ള ലൈവ് ചാറ്റിങ്ങിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ട്രോളിയിരിക്കുകയാണ് രോഹിത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബൂമ്രയുടെ ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലൂടെയായിരുന്നു പന്തിനെ രൂക്ഷമായി പരിഹസിച്ചത്.

ബൂമ്ര രോഹിതിനോട് ചോദിച്ചത് ഇങ്ങനെയായിരുന്നു, പന്ത് ചോദിക്കുന്നുണ്ടായിരുന്നു, അവനും രോഹിത് ഭായിയും ഒരു സിക്സര്‍ മത്സരം നടത്തിയാല്‍ ആരടിക്കുന്ന സിക്സാണ് കൂടുതല്‍ ദൂരം പോവുകയെന്ന്. ഇത് കേട്ടയുടനെ രോഹിത് ചോദിച്ചു ആര് പന്തോ എന്ന് ബുമ്ര പറഞ്ഞു അതേ പന്തു തന്നെയെന്ന് ഇതിന് മറുപടിയായാണ് രോഹിതിന്റെ പരിഹാസം അവന്‍ ഒരു വര്‍ഷമായിട്ടൊള്ളൂ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വന്നിട്ട്, എന്നിട്ട് അവന്‍ എന്നോട്ട് മുട്ടാന്‍ വന്നിരിക്കുന്നോ, എന്നായിരുന്നു താരത്തിന്റെ മറുപടി

എന്തായാലും രോഹിതിന്റെ സിക്‌സുമായി താരതമ്യം ചെയ്യാന്‍ നിന്ന പന്ത് ഇതു ചോദിച്ചു വാങ്ങിയതാണെന്നാണ് ആരാധകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button