Latest NewsNewsIndia

കോവിഡ് വാര്‍ഡിലേക്ക് തന്നെ ജോലി ചോദിച്ചുവാങ്ങിയ നഴ്‌സിന്റെ അര്‍പ്പണ മനോഭാവത്തെ അഭിനന്ദിച്ച്‌ ലോകം

ന്യൂഡല്‍ഹി: കോവിഡ് വാര്‍ഡിലേക്ക് തന്നെ ജോലി ചോദിച്ചുവാങ്ങിയ നഴ്‌സിന്റെ അര്‍പ്പണ മനോഭാവത്തെയും ധീരതയെയും അഭിനന്ദിച്ച്‌ ലോകം. കോവിഡ് വൈറസ് വ്യാപനം ലോകത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന അവസരത്തില്‍ കനിഷ്‌ക് യാദവ് എന്ന നഴ്‌സ് ആണ് കോവിഡ് വാര്‍ഡിലേക്ക് തന്നെ ജോലി ചോദിച്ചുവാങ്ങിയത്. എയിംസിലെ നഴ്‌സ് ആണ് കനിഷ്‌ക്.

”ഞാന്‍ കനിഷ്കകുമാര്‍, ഇപ്പോള്‍ ഡി.7 എച്ച്‌.ഡി.യു വാര്‍ഡില്‍ ജോലി ചെയ്യുന്നു. എന്നെ ഇവിടെ നിന്നും കോവിഡ് 19 ട്രോമ സെന്റര്‍ വാര്‍ഡിലേക്ക് നിയമിക്കണം. അടിയന്തിര സാഹചര്യങ്ങളിലെ പ്രവര്‍ത്തനത്തില്‍ ഏഴ് വര്‍ഷത്തെ പരിചയമുണ്ടെനിക്ക്. ഈ സമയത്ത് കോവിഡ് വാര്‍ഡില്‍ എന്നെ നിയമക്കുന്നതിലൂടെ ടീം അംഗങ്ങളെ സഹായിക്കുന്നത് കൂടാതെ, വിഷാദം ബാധിച്ച രോഗികളെയുള്‍പ്പടെ കൗണ്‍സിലര്‍ എന്ന നിലയ്ക്കും എനിക്ക് പരിചരിക്കാനാകും. അവിടെ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നതിലൂടെ മുഴുവന്‍ നഴ്‌സിങ് ഉദ്യോഗസ്ഥര്‍ക്കും അതൊരു പ്രോത്സാഹനമാകും. കോവിഡ് വാര്‍ഡില്‍ നിയമിക്കണമെന്ന് എയിംസ് അഡ്മിനിസ്‌ട്രേഷനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്” കനിഷ്‌ക് കത്തിൽ വ്യക്തമാക്കുന്നു.

ALSO READ: ചൈനയിൽ വന്യ മൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആസ്ട്രേലിയ

കോവിഡ് 19 എന്ന മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ അഹോരാത്രം പ്രയത്‌നിക്കുന്ന ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഏത് അപകടകരമായ സാഹചര്യത്തിലും കൃത്യ നിര്‍വഹണത്തിനെത്തുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും തന്നെയാണ് കോവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിരയിലെ പോരാളികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button