
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 295 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 156 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് 7, കണ്ണൂർ 1, തൃശ്ശൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ രോഗമുണ്ടായ 206 പേര് വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര് വിദേശികളുമാണ്. 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം, ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേര് നിസ്സാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തിലുള്ള ഒരാളാണ്. ഒരാള്‍ ഗുജറാത്തില്‍നിന്നാണ്. വിലയ തോതില്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിയുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
രോഗ വ്യാപനം ഉണ്ടാകാതിരിക്കുക. വൈറസ് പിടിപെട്ടവരെ ചികിത്സിച്ച് ഭേദമാക്കുക. എന്നതാണ് നമ്മുടെ നയം. കൊവിഡ് വ്യാപനം തടയുന്നതിന് തീവ്ര ശ്രമങ്ങള്‍ തുടരുമ്പോഴും നിരീക്ഷണത്തിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ കഴിഞ്ഞ ദിവസം കൊവിഡ് ഹോട്സോപട്ടുകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Post Your Comments