
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണയെന്ന് സൂചന. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളെ തീവ്രബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളെയാണ് തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. കാസര്‍ഗോഡ് 8 പേര്‍ക്കും ഇടുക്കിയില്‍ 5 പേര്‍ക്കും കൊല്ലത്ത് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ ആള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു.
ലോക്ക് ഡൌൺ നീട്ടില്ലെന്നു സൂചന , ഘട്ടംഘട്ടമായിമാത്രം സാധാരണനിലയിലേക്ക്
ഇതോടെ സംസ്ഥാനത്ത് 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് 21 പേര്‍ക്കാണ്.നിലവില്‍ 256 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 165934 പേരാണ് നിലവില്‍ പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്.
Post Your Comments