Latest NewsIndia

ലോക്ക് ഡൌൺ നീട്ടില്ലെന്നു സൂചന , ഘട്ടംഘട്ടമായിമാത്രം സാധാരണനിലയിലേക്ക്

എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

ന്യൂഡല്‍ഹി : കോവിഡ്-19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടല്‍ നീട്ടാനിടയില്ല. ഇക്കാര്യത്തില്‍ പ്രാദേശികസാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് ഇതുസംബന്ധിച്ച്‌ ധാരണയുണ്ടായത്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

രോഗബാധ ഏറെയുള്ള മേഖലകളില്‍ നിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് മറ്റുമേഖലകളില്‍ ഘട്ടംഘട്ടമായി സാധാരണനില കൈവരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാനാണ് ആലോചന.ഈ മാസം 15-ന് അടച്ചിടല്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയതായി അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു ട്വീറ്റ് ചെയ്തെങ്കിലും തൊട്ടുപിന്നാലെ പിന്‍വലിച്ചു. കോവിഡ്-19 ചര്‍ച്ചചെയ്യാന്‍ രണ്ടാംവട്ടമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്.

പ്രതിസന്ധികളില്‍ രാജ്യത്തിന് തുണയായി ഇന്ത്യയുടെ ‘ജെയിംസ് ബോണ്ട്’ ഡോവല്‍ മാജിക്

കൊറോണ വ്യാപനം നിയന്ത്രിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഒരു ടീമിനെപ്പോലെ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മരണസംഖ്യ ഏറ്റവും കുറയ്ക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ആഗോളസാഹചര്യം ഇപ്പോഴും പ്രശ്നസങ്കീര്‍ണമാണ്. ചില രാജ്യങ്ങളില്‍ വൈറസ് രണ്ടാംവട്ടവും വ്യാപിക്കാനുള്ള സാധ്യതയുണ്ട്.അടച്ചിടല്‍ അവസാനിച്ചുകഴിഞ്ഞാല്‍ ജനജീവിതം പെട്ടെന്നുതന്നെ സാധാരണനിലയിലാക്കാന്‍ കഴിയില്ല.

ചില നിയന്ത്രണങ്ങള്‍ തുടരേണ്ടിവരും. ഇത് ഉറപ്പുവരുത്തുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് ഒരു പൊതുതന്ത്രം രൂപപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു.അടച്ചിടല്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍നിന്ന് ഘട്ടംഘട്ടമായി പുറത്തുവരുന്നതിനാണ് തന്ത്രം രൂപപ്പെടുത്തുന്നത്. കുറച്ചുകാലം ജാഗ്രത തുടരുകതന്നെ വേണം -പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button