
ന്യൂഡൽഹി: വരുന്ന ഞയറാഴ്‌ച വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി പദ്മ ശ്രീ ജേതാവായ ഡോക്ടർ കെകെ അഗർവാൾ. ഏപ്രിൽ 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ട് നേരം ലൈറ്റണച്ച് വിളക്കുകൾ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആഹ്വനം ചെയ്‌തത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
രണ്ട് വീഡിയോകളിലൂടെയാണ് അഗർവാൾ ഈ അവകാശവാദവുമായി രംഗത്തെത്തിയത്. വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആഹ്വാനം കൂട്ടായ ബോധത്തിൻ്റെ തത്വങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറയുന്നു. വാത്മീകി എഴുതിയ ദാർശനിക ചിന്തകളുടെ പുസ്തകമായ യോഗ വസിഷ്ഠയുടെ ആറാം അധ്യയത്തിൽ ഇതേപ്പറ്റി പറയുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
“ജനസംഖ്യയുടെ അഞ്ച് ശതമാനം ആളുകൾ ചെയ്യുന്നത് 95 ശതമാനം പിന്തുടരും. ഒരു ശതമാനം ആളുകൾ ചിന്തിക്കുന്നത് 99 ശതമാനം പിന്തുടരും. ഇന്ത്യയിലെ 130 കോടി ആളുകൾ ഒരു കാര്യത്തിനായി (കൊവിഡ് 19) പ്രാർത്ഥിച്ചാൽ അതിൻ്റെ ഫലം 100 കോടി ആളുകളിൽ ഉണ്ടാവും. കൂട്ടായി എന്ത് ചിന്തിച്ചാലും ക്വാണ്ടം സിദ്ധാന്തം ആയാലും, സ്ട്രിങ് സിദ്ധാന്തം ആയാലും അതൊക്കെ ഒരുമിച്ച് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കും.”- അദ്ദേഹം പറയുന്നു.
ALSO READ: സംസ്ഥാനത്ത് ഇന്ന് ഒൻപതു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ടോർച്ചുകളും വിളക്കുകളും തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നിലെ ശാസ്ത്രം’ എന്ന അടിക്കുറിപ്പോടെ ഇദ്ദേഹത്തിൻ്റെ ഒരു വീഡിയോ മൈഗവ്ഇന്ത്യ എന്ന സർക്കാർ വെബ്സൈറ്റിൻ്റെ ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തിരുന്നു എങ്കിലും പിന്നീട് ഇത് നീക്കം ചെയ്തു.
Post Your Comments