തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രിയുടെ ലോക്ക് ഡൌൺ ആഹ്വാനം ലംഘിച്ചു യാത്ര നടത്തിയെന്നുള്ള ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കു യാത്ര നടത്തിയെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് വാര്‍ത്ത നൽകിയിരുന്നത്. ഡിജിപിയെ വിളിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിയ ശേഷമാണ് ജില്ലവിട്ടു യാത്ര ചെയ്തതെന്ന സുരേന്ദ്രന്റെ വിശദീകരണം മാധ്യമങ്ങള്‍ ചെവിക്കൊണ്ടില്ലെന്നാണ് ബിജെപിയുടെ ആരോപണം.
തബ്‌ലീഗി ജമാഅത്തിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍
അതേസമയം ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് കൊറോണ രോഗമില്ലെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിശോധനയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Post Your Comments