ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടുമെന്ന തരത്തിലുള്ള സൂചനകൾ പുറത്ത്. ഏപ്രില്‍ 15ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ലെന്നും പകരം ഘട്ടം ഘട്ടമായാണ് പിൻവലിക്കുകയെന്നും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവരുതെന്ന നിര്‍ദേശം പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഉദ്ദവ് താക്കറെ ട്വീറ്റ് ചെയ്‌തിരുന്നു. പെട്ടെന്ന് പിൻവലിച്ചാൽ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഫലമില്ലാതെ പോകുമെന്നാണ് വിലയിരുത്തൽ. അതേസമയം ഈ റിപ്പോർട്ടിനെ കുറിച്ച് കേന്ദ്രസർക്കാർ സ്ഥിരീകരണം ഒന്നും നൽകിയിട്ടില്ല.
Read also: നിരോധനാജ്ഞ ലംഘിച്ച് കൂട്ടപ്രാർത്ഥന; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉൾപ്പടെ മുപ്പതിലേറെ പിടിയിൽ
തബ് ലീഗ് ജമാഅത്ത് വിഷയം പുറത്തുവന്നതോടുകൂടി കൂടുതൽ ജാഗ്രതയിലാണ് രാജ്യം. സമ്പർക്കം മൂലം രോഗബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അടുത്ത ആഴ്ചകളിൽ മാത്രമേ തിരിച്ചറിയാൻ സാധിക്കുകയുള്ളു. അതേസമയം ഇക്കാര്യവുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകാൻ സംസ്ഥാന മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ വിലയിരുത്തലുമായി അടുത്ത യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ എത്തുമെന്നാണ് സൂചന. അതിന് ശേഷം മാത്രമേ നടപടികൾ സ്വീകരിക്കുകയുള്ളൂ.
Post Your Comments