ന്യൂഡൽഹി: കേരള- കർണാടക അതിർത്തി അടച്ച സംഭവത്തിൽ കർണാടകയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി.കേരള ഹൈകോടതി വിധിക്ക് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതിർത്തി അടച്ച സംഭവത്തിൽ രാജ്യത്തിൻെറ പരമോന്നത കോടതി വിധി കർണാടകക്ക് തിരിച്ചടിയായി. കാസർകോട് മംഗലാപുരം ദേശീയപാത തുറക്കണമെന്ന കേരള ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർണാടക സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കോവിഡ് പടർന്നുപിടിക്കുന്ന മേഖലയായതിനാൽ കർണാടകയിലേക്കും കാസർകോട് നിന്ന് രോഗം പകരുമെന്നായിരുന്നു കർണാടയുടെ വാദം. ദേശീയ പാത തുറക്കാനാകില്ലെന്നും ഒരു കാരണവശാലും വാഹനഗതാഗതം അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കർണാടക സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
രോഗികളെ കൊണ്ടുപോകാൻ പ്രത്യേക മാർഗനിർദേശം വേണം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും കേരള, കർണാടക ചീഫ് സെക്രട്ടറിമാരും അടങ്ങിയ യോഗം വിളിക്കണം. ഈ യോഗത്തിൽ എങ്ങനെ വാഹന ഗതാഗതം അനുവദിക്കണം, ആരെയൊക്കെ കടത്തിവിടണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
Post Your Comments