Latest NewsIndiaNews

അതിർത്തി അടച്ച സംഭവം; കർണാടകയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി

ന്യൂഡൽഹി: കേരള- കർണാടക അതിർത്തി അടച്ച സംഭവത്തിൽ കർണാടകയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി.കേരള ഹൈകോടതി വിധിക്ക്​ സ്​റ്റേ ചെയ്യാനാകില്ലെന്ന്​ സുപ്രീംകോടതി വ്യക്തമാക്കി.

അതിർത്തി അടച്ച സംഭവത്തിൽ രാജ്യത്തിൻെറ പരമോന്നത കോടതി വിധി കർണാടകക്ക്​ തിരിച്ചടിയായി. കാസർകോട്​ മംഗലാപുരം ദേശീയപാത തുറക്കണമെന്ന കേരള ഹൈകോടതി വിധി സ്​റ്റേ ചെയ്യണ​മെന്നാവശ്യപ്പെട്ട് കർണാടക സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കോവിഡ്​ പടർന്നുപിടിക്കുന്ന മേഖലയായതിനാൽ കർണാടകയിലേക്കും കാസർകോട്​ നിന്ന്​ രോഗം പകരുമെന്നായിരുന്നു​ കർണാടയുടെ വാദം. ദേശീയ പാത തുറക്കാനാകില്ലെന്നും ഒരു കാരണവശാലും വാഹനഗതാഗതം അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ കർണാടക സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്​.

രോഗികളെ കൊണ്ടുപോകാൻ പ്രത്യേക മാർഗനിർദേശം വേണം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും കേരള, കർണാടക ചീഫ്​ സെക്രട്ടറിമാരും അടങ്ങിയ യോഗം വിളിക്കണം. ഈ യോഗത്തിൽ എങ്ങനെ വാഹന ഗതാഗതം അനുവദിക്കണം, ആ​രെയൊക്കെ കടത്തിവിടണം​ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button