Latest NewsNewsIndia

ലോക് ഡൗണ്‍ നിയമ ലംഘകരെ ജയിലില്‍ അടയ്ക്കാന്‍ സംസ്ഥാനങ്ങളോട് അമിത് ഷാ : കൊറോണയെ നേരിടാന്‍ ഇനി കടുത്ത നടപടികള്‍

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ നിയമലംഘകര്‍ക്ക് എതിരെ സംസ്ഥാനം നിയമം കടുപ്പിയ്ക്കുന്നു. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം കേരളം നടപ്പിലാക്കും. ഇതോടെ കാരണമില്ലാതെ കറങ്ങാനിറങ്ങുന്നവര്‍ ഇനി അഴിയെണ്ണും. നിയമലംഘകര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസമാണ് നിര്‍ദ്ദേശിച്ചത്. ഇത്തരക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണം. ഡോക്ടര്‍മാരോ, ആരോഗ്യപ്രവര്‍ത്തകരോ അക്രമിക്കപ്പെട്ടാല്‍ നിലവിലുള്ള നിയമപ്രകാരം ശിക്ഷനല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കോവിഡ് ഇന്ത്യയിലും പടരുന്ന സാഹചര്യത്തിലാണ് നിയമം കടുപ്പിയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായത്.

Read Also : ലോക്ഡൗണ്‍ പിന്‍വലിയ്ക്കല്‍ : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ : ലോക്ഡൗണ്‍ നീട്ടില്ലെന്ന ഉറപ്പല്ല പ്രധാനമന്ത്രി നല്‍കിയതെന്നും മുഖ്യമന്ത്രി

ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ തടസ്സപ്പെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാം. അത്തരം പ്രവര്‍ത്തി ആരുടെയെങ്കിലും മരണത്തിലേയ്ക്ക് നയിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാം. ജാമ്യം കൊടുത്താലും കേസ് കടുപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. വ്യാജ പ്രചരണവും അംഗീകരിക്കില്ല. എല്ലാ അര്‍ത്ഥത്തിലും നടപടി കടുപ്പിച്ചാലേ കോവിഡിനെ പിടിച്ചു കെട്ടാനാകൂവെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതിനിടെ കേരളത്തിന്റെ പുറത്ത് നിന്നെത്തിയാല്‍ 28 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കേരളവും നടപടികള്‍ കര്‍ശനമാക്കി.

ലോക്ഡൗണ്‍ കാലത്തെ നിയമം ഇങ്ങനെ, പണത്തിനായി തെറ്റായ അവകാശവാദം ഉന്നയിക്കുന്നവരെ രണ്ടുവര്‍ഷം ജയിലിലടയ്ക്കാം. തെറ്റായ മുന്നറിയിപ്പുകള്‍ അല്ലെങ്കില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദശങ്ങള്‍ എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ നല്‍കാം. നിയമലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button