കൊച്ചി•ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഏപ്രില്‍ 6 മുതല്‍ സര്‍വീസുകള്‍ താത്കാലികമായി പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരമടക്കം ഇന്ത്യയിലെ പ്രധാനനഗരങ്ങളിലേക്കും സര്‍വീസ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ വിമാനക്കമ്പനി നല്‍കിയ സൂചന. എന്നാല്‍ എമിറേറ്റ്സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കില്ല എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങല്‍. ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അധികൃതരില്‍നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണിത്.
വിമാനക്കമ്പനി ആറാം തീയതി സര്‍വീസ് ആരംഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. ദുബായില്‍നിന്ന് ലണ്ടന്‍, പാരീസ്, ബ്രസ്സല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍.
യു.എ.ഇയിലെത്തി കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാന്‍ പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുബായിക്കു പുറത്തേക്കു യാത്രക്കാരെ കൊണ്ടുപോകുമെങ്കിലും തിരിച്ചുവരുന്ന വിമാനങ്ങളില്‍ യാത്രക്കാരെ കയറ്റില്ല. കാര്‍ഗോ മാത്രമാകും കൊണ്ടുപോകുക. സമ്പര്‍ക്കം ഒഴിവാക്കാന്‍ വിമാനങ്ങളില്‍നിന്ന് മാസികകളും മറ്റും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments