Latest NewsNewsIndia

തബ്‌ലീഗ് സമ്മേളനം നടന്നത് പൊലീസിന്റെ മൂക്കിനു താഴെ : പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഡല്‍ഹി നിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനം നടന്നത് പൊലീസിന്റെ മൂക്കിനു താഴെ. രാജ്യത്ത് കൊറോണ ഭീതി നിലനിര്‍ക്കുന്നതിനിടെ ജാഗ്രതയോടെ കണ്ട് തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. നിസാമുദ്ദീനില്‍ ആയിരത്തിലധികംപേര്‍ ചേര്‍ന്ന തബ്ലീഗ് സമ്മേളനത്തിനെതിരെ നടപടിയെടുക്കാതിരുന്ന ഡല്‍ഹി പൊലീസ് ചെറുകിട കച്ചവടക്കാര്‍ സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേസെടുത്തിരുന്നു. ഇത്തരം കടകളിലെല്ലാം തന്നെ 10-15 പേരില്‍ക്കൂടുതല്‍ സാധനങ്ങള്‍ വാങ്ങാനും ജീവനക്കാരായിട്ടും ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറുഭാഗത്ത് മര്‍ക്കസ് സമ്മേളനത്തിനെത്തിയ ആയിരത്തോളം പേരുടെ കൂട്ടത്തെ പൊലീസ് വകവച്ചുമില്ല.

read also : നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സംഘാടകർക്കെതിരേ കേസെടുത്തു, മുതിർന്ന പുരോഹിതൻ ഒളിവിൽ

പരിശോധിക്കാനെത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ കടയുടമകളെയും ജീവനക്കാരെയും സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും മോശംഭാഷയില്‍ അധിക്ഷേപിച്ചിരുന്നു. നിര്‍ബന്ധപൂര്‍വം കടയടപ്പിക്കുകയും ചെയ്തുവെന്നാണ് ഇപ്പോള്‍ പൊലീസിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button