Latest NewsCricketNewsSports

വോണിന്റെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമില്‍ കൊഹ്ലിക്കും ധോണിക്കും ഇടമില്ല ; നായകനായി ദാദ

ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍ വോണിന്റെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമില്‍ ധോണിക്കും കൊഹ്ലിക്കും ഇടമില്ല. കഴിഞ്ഞ ദിവസം നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിനിടെയായിരുന്നു താരം ടീമിനെ തിരഞ്ഞെടുത്തത്. എന്നാല്‍ തനിക്കെതിരെ കളിച്ചിരുന്ന താരങ്ങളില്‍ നിന്നുള്ള ടീമിനെയാണ് തിരഞ്ഞെടുത്തത് അതിനാലാണ് ഇരുവരെയും ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് വോണ്‍ പറഞ്ഞു.

എക്കാലത്തെയും മികച്ച ഇന്ത്യന്‍ ഇലവന്റെ നായകനായി ഇന്ത്യന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയാണ് വോണ്‍ തിരഞ്ഞെടുത്തത്. ഓപ്പണര്‍മാരായി നവ്‌ജോത് സിംഗ് സിദു, വീരേന്ദര്‍ സേവാഗ് എന്നിവരെയാണ് വോണ്‍ തെരഞ്ഞെടത്തിരിക്കുന്നത്. തന്റെ കാലഘട്ടത്തില്‍ സ്പിന്‍ ബോളിംഗിനെ മികച്ച രൂതിയില്‍ നേരിട്ടിരുന്ന താരമായിരുന്നു സിദുവെന്നും വോണ്‍ പറഞ്ഞു. ടീമിന്റെ വിക്കറ്റ് കീപ്പറായി നയന്‍ മോംഗിയയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം രാഹുല്‍ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മൊഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ മധ്യനിരയിലും ഇറങ്ങുമ്പോള്‍ ബൗളര്‍മാരായി നാല് പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കപില്‍ദേവ്, ജവഗല്‍ശ്രീനാഥ് എന്നിവരടങ്ങിയ പേസ് നിരയും അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരടങ്ങിയ സ്പിന്‍ നിരയുമാണ് ടീമില്‍ ഇടംപിടിച്ചവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button