സോള്‍ : ലോകമാകെ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോഴും ഉത്തരകൊറിയയില്‍ നിന്നും പേടിപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തേയ്ക്ക് വരുന്നത്. വിചാരണത്തടവുകാരുടെ മൃതദേഹങ്ങള്‍ കൃഷിത്തോട്ടങ്ങളില്‍ വളമായി ഉപയോഗിക്കുന്നതായി ഉത്തരകൊറിയയിലെ കോണ്‍സ്‌ട്രേഷന്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ കൊറോണ ഭീതിയ്ക്കിടയിലും ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
യുഎസ് ഗവണ്‍മെന്റ് കമ്മിറ്റിയോടാണ് യുവതിയുടെ വെളിപ്പെടുത്തല്‍. യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെയ്‌ച്ചോണിലെ കോണ്‍സ്‌ട്രേഷന്‍ ക്യാംപിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ജയിലില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയതായും ചില രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വളരെ ഇടുങ്ങിയ കുഴികളിലാണു തടവുകാരുടെ മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതെന്നും കൂടുതല്‍ തടവുകാര്‍ മരിച്ചാല്‍ കൃഷിയിടത്തിന്റെ നടുവില്‍ വലിയൊരു കുഴികുത്തി മൃതദേഹങ്ങള്‍ കൂട്ടമായി മറവ് ചെയ്യുന്നതാണ് രീതിയെന്നും യുവതി പറയുന്നു. 2000 മുതല്‍ 6000 വരെയാണ് ഇവിടത്തെ തടവുകാരുടെ എണ്ണം. സ്ത്രീകളും കുട്ടികളും എല്ലാം ഇതില്‍ ഉള്‍പ്പെടും. സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാല്‍സംഗം ചെയ്യുന്നതും കൊന്നൊടുക്കുന്നതും പതിവാണെന്നും നേരത്തെ ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട വനിത ജയില്‍ വാര്‍ഡനും വെളിപ്പെടുത്തിയിരുന്നു.
Post Your Comments