സോള്‍ : കോവിഡ്-19 ലോകം മുഴുവനും വ്യാപിച്ചപ്പോള്‍ ചൈനയുടെ അതിര്‍ത്തി പങ്കിടുന്ന ഉത്തര കൊറിയയില്‍ മാത്രം വൈറസ് റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ദുരൂഹത, രോഗബാധിതരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി ഉത്തരവിട്ടുവെന്ന് രഹസ്യ റിപ്പോര്‍ട്ട് . വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 4000 കവിയുമ്പോഴും വൈറസ് ബാധ സ്വന്തം അതിര്‍ത്തി കടന്നിട്ടില്ലെന്ന് ഉത്തര കൊറിയ.
Read also : കോവിഡ്-19 : ഇറ്റലിയില്‍ മരണസംഖ്യ ആശങ്കാജനകമായി ഉയരുന്നു, ഈ രാജ്യത്ത് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു
ഉത്തര കൊറിയയില്‍ ഒരാള്‍ക്കു പോലും വൈറസ് ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക മാധ്യമം റൊഡോങ് സിന്‍മുന്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ലോകാരോഗ്യ സംഘടനയും ഇതു ശരിവച്ചതോടെയാണ് രാജ്യം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. എന്നാല്‍ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ഹോങ്കോങ്, മക്കാവു തുടങ്ങി ഇന്ത്യ ഉള്‍പ്പെടെയുള്ള ചൈനയുടെ അയല്‍പ്രദേശങ്ങളിലേക്കെല്ലാം അതിവേഗം പടര്‍ന്നിട്ടും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര കൊറിയയില്‍ എത്തിയില്ലെന്ന വാദം ലോകരാജ്യങ്ങളില്‍ സംശയം ജനിപ്പിച്ചിരുന്നു. ഇറ്റലി, ദക്ഷിണ കൊറിയ, ലബനന്‍, ഇസ്രയേല്‍, തുടങ്ങി നൂറോളം രാജ്യങ്ങള്‍ കൊറോണയുടെ പിടിയിലമര്‍ന്നിട്ടും ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഉത്തര കൊറിയ.
അതേസമയം, ഒട്ടും മികച്ചതല്ലാത്ത ആരോഗ്യ സംവിധാനങ്ങളുള്ള ഉത്തര കൊറിയ കൊറോണ വൈറസിനെ ചെറുത്തു തോല്‍പ്പിച്ചെന്നതു പൊള്ളയായ അവകാശവാദം മാത്രമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊറോണ ബാധമൂലം 200ഓളം ഉത്തര കൊറിയന്‍ സൈനികര്‍ മരിച്ചതായി ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സി ഡെയ്ലി എന്‍കെ ന്യൂസ് ഓര്‍ഗനൈസേഷനും റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ട് പ്രകാരം രോഗബാധ സംശയിക്കുന്ന 4000ത്തോളം പേര്‍ സമ്പര്‍ക്ക വിലക്കിലാണ്
ഉത്തര കൊറിയയില്‍ ആദ്യമായി കൊറോണ ബാധിച്ചയാളെ വെടിവച്ചു കൊന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയില്‍ സന്ദര്‍ശനം നടത്തി തിരിച്ചു വന്നയാളിലാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരമാണ് ഇയാളെ വെടിവച്ചു കൊന്നതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഉത്തര കൊറിയ അവകാശപ്പെട്ടുവെങ്കിലും വൈറസ് ബാധ മറച്ചു വയ്ക്കുകയാണ് ഉത്തര കൊറിയ ചെയ്യുന്നതെന്നാണ് ലോകരാജ്യങ്ങളുടെ ആരോപണം
Post Your Comments