Jobs & VacanciesLatest NewsNews

നാല്‍കോയില്‍ തൊഴിലവസരം, അപേക്ഷ ക്ഷണിച്ചു.

ഒഡിഷയിലെ നാല്‍കോയില്‍(നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡ്) തൊഴിലവസരം. ഗ്രാജ്വേറ്റ് എന്‍ജിനിയറിങ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 65 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം(സംവരണവിഭാഗക്കാര്‍ക്ക് അര്‍ഹമായ ഇളവുണ്ട്), അവസാനവര്‍ഷ എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് നിബന്ധനകളോടെ അപേക്ഷിക്കാം. ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്-2020 (ഗേറ്റ്-2020) സ്‌കോറനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ് -45, ഇലക്ട്രിക്കല്‍ -29, ഇന്‍സ്ട്രുമെന്റേഷന്‍ -15, മെറ്റലര്‍ജി -13, കെമിക്കല്‍ -9, സിവില്‍ -5, മൈനിങ് -4 എന്നിങ്ങനെ ആകെ 120ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.nalcoindia.com

അവസാനതീയതി: ഏപ്രില്‍ 9

shortlink

Related Articles

Post Your Comments

Related Articles


Back to top button