KeralaLatest NewsNews

അമ്മായിയുടെ നാത്തൂന്‍ ശരീരം തളര്‍ന്നു കുടുംബത്തില്‍ വയ്യാതെ കിടന്നപ്പോള്‍ അവരുടെ ഭാര്‍ത്താവ് എണ്ണ ഇട്ടു കൊടുത്തു ശുശ്രൂഷിക്കുന്നത് ഒളിഞ്ഞു നോക്കി നിന്നു കണ്ട കാഴ്ചയാണ് തന്നെ ഈ പ്രായത്തിലും ഉത്തേജിപ്പിക്കുന്നതെന്ന് ഭര്‍ത്താവ്

പലതരം ആളുകള്‍ക്കും പല മനോഭാവങ്ങളായിരിക്കും പല സ്വഭാവം പല ശൈലികള്‍ എന്നിങ്ങനെ എല്ലാംകൊണ്ടും മനുഷ്യര്‍ വ്യത്യസ്തരാണ്. അത്തരത്തില്‍ പലരെയും ഒരുപക്ഷെ കലാ കൗണ്‍സില്‍ സൈക്കോളജിസ്റ്റിന്റെ കുറിപ്പുകളില്‍ നിന്നും മനസിലാക്കാനും അറിയുവാനും സാധിക്കാറുണ്ട്. അത്തരത്തില്‍ ഒരു ദാമ്പത്യത്തിലെ വ്യക്തിയുടെ സ്വഭാവത്തെ കുറിച്ചുള്ള ഒരു കുറിപ്പ്

കലാ കൗണ്‍സില്‍ സൈക്കോളജിസ്റ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ചിലപ്പോള്‍ വിചിത്രങ്ങളായ കേസുകള്‍ വരും..
ഉത്തരം കണ്ടെത്തേണ്ടത് മൂല്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും, വിദ്യാഭ്യാസത്തിന്റെ ഉന്നതങ്ങളില്‍ നിന്നും, അതൊന്നുമില്ല എങ്കിലും, നേരും നെറിവും തിരിച്ചറിവില്‍ നിന്നും ആകും..

എഞ്ചിനീയറിംഗ് എന്ന് പറഞ്ഞു പ്രണയിച്ചു..
ഒടുവില്‍ അറിഞ്ഞു, ഡിഗ്രി പോലുമില്ല എന്ന്..വിവാഹ ശേഷവും അദ്ദേഹത്തിന്റെ തമാശകളില്‍ ഒന്നായിരുന്നു ആ സംഭവം പറഞ്ഞു കളിയാക്കുക..
ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഭാര്യയെ ‘ശശി’ ആക്കിയതിന്റെ സന്തോഷം.. !

അവള്‍ക്കു അതങ്ങനെ നിസ്സാരമായിരുന്നില്ല..
കാശിനു മാത്രം വില കൊടുക്കുന്ന തരം താഴ്ന്ന രീതികള്‍…
സ്വന്തം കുടുംബത്തില്‍ പോലും അംഗീകാരമുള്ള വ്യക്തി അല്ല അദ്ദേഹം എന്നത് വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ അവള്‍ക്കു ഒരുപാട് സങ്കടം ഉണ്ടാക്കി..
അദ്ദേഹത്തിലും ഇളയ കുട്ടികള്‍ പോലും പലതും പറഞ്ഞു കളിയാക്കുക..
പൊട്ടനെ പോലെ ചിരിച്ചു അതൊക്കെ ആസ്വദിക്കുക..!

ഒരു സ്ത്രീയെ സംബന്ധിച്ച് തന്റെ പുരുഷന്റെ തലയെടുപ്പിലാണ് അവളുടെ അഹങ്കാരം എന്ന് മനസ്സില്‍ സ്വപ്നം കണ്ട ഒരുവള്‍ക്ക് അതുമായി പൊരുത്തപ്പെടാന്‍ പിന്നെയും നേരമെടുത്തു..

ജോലി സംബന്ധമായ യാത്രകളുടെ എളുപ്പം കണക്കാക്കി സ്വന്തം വീട്ടിലാണ് ഇപ്പോള്‍ അവളും ഭാര്തതാവും..
കുളി കഴിഞ്ഞു ഈറന്‍ വേഷവുമായി അടിവസ്ത്രം ഇടാതെ വീട്ടില്‍ അദ്ദേഹം നടക്കും..
അമ്മയും അനിയനും അവന്റെ ഭാര്യയുമാണ് തറവാട്ടിലെ മറ്റു അംഗങ്ങള്‍..
നാത്തൂന്‍ ഒരു ദിവസം ഉറക്കെ പ്രതികരിച്ചു.
മറ്റു ആളുകള്‍ കൂടി ഉള്ള വീടാണ്, ഒരല്‍പ്പം മാന്യമായി വസ്ത്രം ധരിക്കണം എന്ന്..
അദേഹത്തിന്റെ ദേഷ്യം ഭയന്നു ആ മുഖത്തു നോക്കിയപ്പോള്‍ സംതൃപ്തിയോടെ ചിരിച്ചു നില്‍ക്കുന്നു..
അറപ്പ് തോന്നി പോയി.
ജീവിതത്തില്‍ ആദ്യമായി നാണംകെട്ട അവസ്ഥയില്‍ എത്തപ്പെട്ട പോലെ..

ആണുങ്ങള്‍ കൗമാരത്തില്‍ ആണ് സ്വയംഭോഗം ചെയ്തു തുടങ്ങുന്നത് എന്ന് കേട്ടിട്ടുണ്ട്…
അതും ഭാര്തതാവിന്റെ വായില്‍ നിന്നും കേട്ട അറിവാണ്..
കൂട്ടുകുടുംബത്തിലെ ജീവിതം..
അമ്മായിയുടെ നാത്തൂന്‍ ശരീരം തളര്‍ന്നു കുടുംബത്തില്‍ വയ്യാതെ കിടന്നിരുന്നു..

അവരുടെ ഭാര്‍ത്താവ് എണ്ണ ഇട്ടു കൊടുത്തു ശുശ്രൂഷിക്കുന്നത് ഒളിഞ്ഞു നോക്കി നിന്നു കണ്ട കാഴ്ചയാണ് ഈ പ്രായത്തില്‍ പോലും തന്നെ ഉത്തേജിപ്പിക്കുന്നത് എന്ന് തങ്ങളുടെ സ്വകാര്യനിമിഷത്തില്‍ ഭാര്‍ത്താവ് പറഞ്ഞത് വല്ലാത്ത ഷോക്ക് ആയിരുന്നു..

അത്തരം വൈകല്യം ഇപ്പോഴും അദ്ദേഹത്തില്‍ ഉണ്ട്..
വിദ്യാഭ്യാസത്തിന്റെ കുറവാണോ അതിലൊരു മാറ്റമുണ്ടാക്കാന്‍ പറ്റാതെ പോയത് എന്നറിയില്ല..
വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരു സ്ത്രീയുടെ പ്രശ്‌നം ആണിത്..
വിവാഹമോചനം നേടാനുള്ള ആഗ്രഹം ഉണ്ട്, എന്നാല്‍ ധൈര്യമില്ല..
സമൂഹത്തില്‍ പിന്നെ തനിക്കുള്ള സ്ഥാനം എന്താകുമെന്ന് അവള്‍ ഭയക്കുന്നു..

ചില പുരുഷന്മാര്‍ ചെയ്യും പോലെ കള്ള് കുടിച്ചും വ്യഭിചരിച്ചും പെണ്ണിന് അവളുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകാന്‍ ധൈര്യമില്ല എന്നത് കൊണ്ട് മാത്രം അവര്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്ന് സ്ത്രീ കൂട്ടായ്മകളില്‍ തമാശ ആയിട്ടെങ്കിലും പറയാറുണ്ട്..

വിലക്കുകള്‍ ഓര്‍ത്തു ബന്ധം പൊട്ടിച്ചു കളയാനുള്ള ആഗ്രഹവും ആകാംഷയും ഒതുക്കും തോറും അവളില്‍ നിറയുന്ന പ്രക്ഷോഭം…
അടിപതറി പോകുന്ന അവസ്ഥയില്‍ തെറ്റുകളില്‍ വഴുതി വീഴുന്നു…
ശുഭ്രമായ ഒരു കടലാസ്സു പോലെ പരിശുദ്ധമായ മനസ്സ് കൈമോശം വന്നതില്‍ ദുഃഖിക്കുന്ന എത്രയോ പെണ്മനസ്സുകള്‍ ചുറ്റിലുമുണ്ട്..
വളര്‍ന്നു വന്ന സാഹചര്യം, അതിലെ മൂല്യങ്ങള്‍ ഒക്കെ കാറ്റില്‍ പറപ്പിക്കേണ്ട മനോനില എത്തുമ്പോള്‍ അവര്‍ ഉള്ളില്‍ കരയും..

എന്ത് സ്ത്രീശാക്തീകരണം എന്ന് പുച്ഛം പറഞ്ഞാലും ഫെമിനിച്ചി എന്ന് ഫെമിനിസ്റ്റ് ചിന്താഗതിക്കാരെ കുറ്റം പറഞ്ഞാലും,
അവള്‍ അനുഭവിക്കുന്ന ചില കടമ്പകള്‍ ദുസ്സഹമാണ്… അതിന്റെ ഫലമായി
ജീവിതം അര്‍ത്ഥവത്താക്കാന്‍ പരാജയപ്പെടുന്നു..
വ്യക്തി അല്ല വെറും പെണ്ണ് എന്ന ചവിട്ടി താഴ്ത്തലില്‍…
അപ്പോള്‍,
ആദര്‍ശസ്ത്രീ സങ്കല്‍പ്പം, അതിന്റെ അതിഭാവുകത്വം ഒക്കെ ആണിന്റെ മാത്രം ചിന്തകളില്‍ ആയി തീരും….
കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button