Latest NewsNewsIndia

നിസാമുദ്ദീനിലെ പള്ളിയില്‍ നിന്ന് രാജ്യം മുഴുവനും രോഗ വാഹകര്‍ എത്തി : ഇന്ത്യയില്‍ സമൂഹവ്യാപനം നടന്നതായി സംശയം : സംശയത്തിന് ആക്കംകൂട്ടുന്നത് മുംബൈയിലെ ധാരാവിയിലെ വൈറസ് മരണം

 

മുംബൈ: നിസാമുദ്ദീനിലെ പള്ളിയില്‍ നിന്ന് രാജ്യം മുഴുവനും രോഗ വാഹകര്‍ എത്തിയതോടെ ഇന്ത്യയില്‍ സമൂഹവ്യാപനം നടന്നതായി സംശയം. സംശയത്തിന് ആക്കംകൂട്ടുന്നത് മുംബൈയിലെ ധാരാവിയിലെ വൈറസ് മരണം . ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് ബാധയെത്തുടര്‍ന്ന് 56 വയസ്സുകാരന്‍ മരിച്ചു. ഇതോടെ, ബുധനാഴ്ച മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. സംസ്ഥാനത്തെ ആകെ മരണസംഖ്യ 17 ആയി ഉയര്‍ന്നു. ഇതാണ് പുതിയ വെല്ലുവിളിയാകുന്നത്. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലകളിലൊന്നാണെന്നിരിക്കെ സമൂഹവ്യാപന സാധ്യതയാണ് ആശങ്കയ്ക്കു കാരണം. 10 ലക്ഷത്തിലേറെയാണ് ധാരാവിയിലെ ജനസംഖ്യ. മരിച്ചയാള്‍ക്ക് കോവിഡ് എങ്ങനെ പിടിപെട്ടു എന്ന് കണ്ടെത്താനായിട്ടില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം.

read also : നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 5000 ത്തോളം പേര്‍ മടങ്ങിയത് അഞ്ച് ട്രെയിനുകളില്‍ : ട്രെയിനുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

ഇതോടെ കോവിഡ് അതിന്റെ മൂ്ന്നാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വ്യാപനം പരമാവധി ചെറുക്കാന്‍ നിയന്ത്രണങ്ങള്‍ അതിശക്തമാക്കും. രാജ്യത്തെ കൊറോണ വൈറസ് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് മുംബൈ. മഹാരാഷ്ട്രയിലാകെ 320 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഫെബ്രുവരി അവസാനം മുതല്‍ മാര്‍ച്ച് തുടക്കം വരെ ഡല്‍ഹിയിലെത്തി സമ്മേളനത്തില്‍ പങ്കെടുത്തു പിരിഞ്ഞവരില്‍ പലരും കോവിഡ് രോഗവാഹകരായാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ എത്തിയിരിക്കുന്നത്. ഇവരെ കണ്ടെത്താനും ഇവരുമായി ഇടപഴകിയവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള വലിയ ദൗത്യത്തിലാണ് രാജ്യം. ഇവരില്‍ നിന്നാകും മുംബൈയിലും മറ്റും കൊറോണ പടര്‍ന്നതെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button