അരുണാചൽ: അരുണാചലിലെ ആദ്യ കൊറോണ ബാധിതനും തബ് ലീഗില്‍ പങ്കെടുത്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. ഈ മാസം 13 മുതല്‍ 15 വരെ നിസ്സാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തിയാണിയാളെന്നും സംസ്ഥാന ആഭ്യന്തരവകുപ്പും ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ ലോഹിത് ജില്ലയിലെ വാക്‌റോ ഗ്രാമവാസിയായ 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 18 ആയി ഉയര്‍ന്നു. അരുണാചല്‍ പ്രദേശില്‍ നിന്നും 7 പേര്‍ തബ് ലീഗ് പരിപാടിയില്‍ പങ്കെടുത്തതായാണ് വിവരം. ഇതില്‍ ഒരാളുടെ ഫലം പുറത്തുവന്നത് പോസിറ്റീവാണെന്ന സ്ഥിരീകരണമാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. അസമിലെ ദിബ്രുഡഢിലെ ഐസിഎംഐആര്‍ ലാബിലാണ് പരിശോധന നടന്നത്.
നിലവില്‍ കൊറോണ സംശയിക്കുന്ന ബാക്കി 6 പേരും നാംസായി ജില്ലക്കാരാണ്. എല്ലാവരും 19-ാം തീയതിയാണ് മടങ്ങിയെത്തിയത്. ഇവരെക്കൂടാതെ 58 പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി എടുത്തിരിക്കുകയാണ്.
Post Your Comments