USALatest NewsNews

കോവിഡ് മഹാമാരി ഇതുവരെ കവർന്നത് അരലക്ഷം പേരുടെ ജീവൻ; രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തു ലക്ഷത്തിലേക്ക്

ന്യൂയോർക്ക്: കോവിഡ് മഹാമാരി ഇതുവരെ കവർന്നത് അരലക്ഷം പേരുടെ ജീവൻ. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50,277 ആയി. 9,81,838 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2,06,272 പേര്‍ രോഗമുക്തി നേടി.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നില്‍. 2,17,661 പേര്‍ക്കാണ് രോഗമുള്ളത്. മരണസംഖ്യ 5,345 ആയി. ഇറ്റലിയില്‍ 13,915 പേര്‍ക്കും സ്‌പെയിനില്‍ 10,003 പേര്‍ക്കും ജീവന്‍ നഷ്ടമായി. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 950 പേരാണ് മരിച്ചത്.

ALSO READ: കൊറോണ: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്‌ത്‌ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണമാണിത്. 110,238 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ബ്രിട്ടനില്‍ മരണസംഖ്യ 2,921 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 569 പേര്‍ മരണത്തിന് കീഴടങ്ങി. ഫ്രാന്‍സില്‍ 4,032 പേരും ഇറാനില്‍ 3,160 പേരും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button