Latest NewsNewsInternational

കോവിഡ് 19 ; സ്‌പെയ്‌നില്‍ മരണം 10,000 കവിഞ്ഞു ; ആഗോളതലത്തില്‍ മരണ സംഖ്യ അമ്പതിനായിരത്തോടടുക്കുന്നു

ഇറ്റലിക്ക് പിന്നാലെ സ്പെയിനിലും കൊറോണ മരണസംഖ്യ 10000 കടന്നു. സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 616 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 10,003 ആയി. പുതുതായി 6120 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സ്‌പെയ്‌നില്‍ 1,10,238 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അതേസമയം അമേരിക്കയില്‍ മരണം 5000 കടന്നു. 24 മണിക്കൂറിനിടെ 34 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 5132 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 1262 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,16,265 ആയി

ഇറ്റലിയിലെ മരണ സംഖ്യ 13,155 ആയി. ഫ്രാന്‍സില്‍ മരണസംഖ്യ 4032 ആയി. ഇറാനില്‍ ഇന്ന് 124 പേര്‍ മരിച്ചതോടെ മരണസംഖ്യ 3160 ആയി. അതേസമയം ആഗോളതലത്തില്‍ മരണസംഖ്യ അമ്പതിനായരത്തോടടുക്കുകയാണ്. 49191 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം 9,62,882 ആയി ഉയര്‍ന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button