ലോകം മുഴുവനും കോവിഡിന്റെ ഭീതിയിലാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമടക്കം ആയിരക്കണക്കിനു പേരാണ് വൈറസ് ബാധിച്ച് മരിച്ചുവീഴുന്നത്. കൊറോണ വ്യാപനത്തെ കുറിച്ച് എല്ലാ ലോകരാഷ്ട്രങ്ങളും ആശങ്കയിലാണ്. കൊറോണ വൈറസിന് വായുവില്‍ മണിക്കൂറുകളോളം തങ്ങിനില്‍ക്കാനാകുമെന്ന് ഇപ്പോഴത്തെ പുതിയ പഠനം. കോവിഡ് രോഗബാധയുള്ളയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ദ്രവകണികയിലൂടെ കൊറോണ വൈറസിന് എട്ടു മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.
ലോകാരോഗ്യ സംഘടനയും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനും (സിഡിസി) പുറത്തിറക്കിയിരിക്കുന്ന സാമൂഹിക അകലം പാലിക്കല്‍ നിര്‍ദേശങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ പര്യാപ്തമല്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 1930 കളിലെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡബ്ല്യൂഎച്ച്ഒയും സിഡിസിയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. [NEWS] [NEWS] [PHOTOS]
ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന വൈറസ് വാഹക ദ്രവകണങ്ങള്‍ക്ക് 23 മുതല്‍ 27 അടി വരെയോ എട്ടു മീറ്റര്‍ വരെയോ സഞ്ചരിക്കാന്‍ കഴിയുമെന്ന് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസോ. പ്രൊഫസര്‍ ലിഡിയ ബൗറോബിയ വ്യക്തമാക്കി. ചുമ, തുമ്മല്‍ എന്നിവയുടെ ശക്തിയെക്കുറിച്ചു വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന ലിഡിയ, ഇതിലൂടെ പുറത്തുവരുന്ന ദ്രവകണങ്ങളുടെ അവശിഷ്ടങ്ങള്‍ മണിക്കൂറുകള്‍ വായുവില്‍ തങ്ങിനില്‍ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ശക്തമായ വായുപടലം ദ്രവകണങ്ങള്‍ക്കു കൂടുതല്‍ ഈര്‍പ്പവും ചൂടും നല്‍കും. ഇതോടെ ബാഹ്യപരിസ്ഥിതിയില്‍ ദ്രവകണം ബാഷ്പീകരിക്കാനുള്ള സാധ്യത മറ്റുള്ള ദ്രവകണങ്ങളെക്കാള്‍ കുറയുകയും ചെയ്യും.
ഇപ്പോള്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തെ ഫലപ്രദമായി തടയാന്‍ പര്യാപ്തമാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ തുമ്മുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളുടെ സഞ്ചാരപഥം സംബന്ധിച്ച പഴയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മാര്‍ഗനിര്‍ദേശം. എന്നാല്‍ പുതിയ പഠനങ്ങള്‍ അനുസരിച്ച് കൂടുതല്‍ ദൂരത്തേക്ക് ദ്രവകണങ്ങള്‍ക്ക് എത്താനാകുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
Post Your Comments