Latest NewsIndiaNews

കോവിഡ് വ്യാപനത്തിന് സാധ്യതയുള്ള 24 പ്രദേശങ്ങളില്‍ അതീവ ജാഗ്രത : പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സ്ഥലങ്ങളും

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന് സാധ്യതയുള്ള 24 പ്രദേശങ്ങളില്‍ അതീവ ജാഗ്രത . പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സ്ഥലങ്ങളളും ഉള്‍പ്പെട്ടിട്ടുണ്ട്.  രോഗവ്യാപന സാധ്യതയേറിയ കൂടുതല്‍ സ്ഥലങ്ങളില്‍ ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കി. സ്ഥിതി രൂക്ഷമായ 10 സ്ഥലങ്ങളെ നേരത്തെ, ഹോട്‌സ്‌പോട്ടായി നിശ്ചയിച്ചു നടപടി തുടങ്ങിയതിനു പിന്നാലെ 24 സ്ഥലങ്ങളെ കൂടിയാണ് ആ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. പുതിയ പട്ടികയില്‍ കോഴിക്കോടും മലപ്പുറവും പാലക്കാടുമുണ്ട്.

Read Also : നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം ആളുകളെ തിരിച്ചറിഞ്ഞു; ഇവര്‍ സമൂഹത്തില്‍ വ്യാപക സമ്പര്‍ക്കം പുലര്‍ത്തിയതായി സംശയം : നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്രം

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കാനും ആരോഗ്യമന്ത്രാലയം നടപടി തുടങ്ങി. technicalquery.covid19@gov.in എന്ന വിലാസത്തില്‍ കോവിഡുമായി ബന്ധപ്പെട്ട ഏതു വിവരവും തേടാം. എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും മുഴുവന്‍ സമയവും ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കാന്‍ മാത്രം 74 വിമാനങ്ങളാണ് വ്യോമയാന മന്ത്രാലയം സജ്ജമാക്കിയിരിക്കുന്നത്. ലൈഫ് ലൈന്‍ ഉഡാന്‍ എന്നു പേരിട്ടിരിക്കുന്ന വിമാനങ്ങള്‍ ഇതേവരെ 37.63 ടണ്‍ ചരക്ക് എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button