തിരുവനന്തപുരം•സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് -8, ഇടുക്കി – 5, കൊല്ലം-2, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍ , കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഓരോ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇക്കൂട്ടത്തില്‍ കൊല്ലത്തെ 27 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയുമുണ്ട്.ഖത്തറില്‍ നിന്നെത്തിയ കൊല്ലം ഇട്ടിവാ മണ്ണൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 286 ആയി. 256 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗബാധിതരില്‍ 200 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ 7 പേര്‍ വിദേശികളാണ്. 28 പേര്‍ രോഗമുക്തരായി.
Post Your Comments