Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NattuvarthaLatest NewsKeralaNews

റേഷൻ, കുടുംബശ്രീ വഴി വീടുകളിൽ നേരിട്ടെത്തിക്കാൻ പദ്ധതി

തിരുവനന്തപുരം: റേഷൻ വസ്തുക്കൾ, കുടുംബശ്രീ വഴി വീടുകളിൽ നേരിട്ടെത്തിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബുധനാഴ്ച തുടക്കമാവും. അയൽക്കൂട്ടതലത്തിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വീടുകളിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാകും. ഇതിനായി ഒരുവീടും ഒഴിവാക്കാതെ മുഴുവൻ റേഷൻ കാർഡും ശേഖരിക്കും. ഒന്നോരണ്ടോപേർ കടകളിലെത്തി ഭക്ഷ്യധാന്യം സമാഹരിച്ച് നൽകും. കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ രശീത് റേഷൻകട ഉടമയ്ക്ക് കൈമാറിയ ശേഷം പകർപ്പ് അയൽക്കൂട്ടത്തിൽ സൂക്ഷിക്കും. ഭക്ഷ്യധാന്യം കൊണ്ടുവരാനുള്ള യാത്രക്കൂലി അതത് വീടുകൾ നൽകണം.

Also read : ലോക്ഡൗണ്‍ കാലയളവില്‍ യൂട്യൂബ് നോക്കി ചാരായം വാറ്റല്‍ തകൃതി : യുവാവ് പിടിയില്‍

അതേസമയം റേഷൻ കാർഡുടമകൾക്ക് കടകളിൽ നേരിട്ടെത്തി വാങ്ങാം. എന്നാൽ, തിരക്കുണ്ടാക്കരുത്. വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കടകളിൽ ഒരുസമയം അഞ്ചു പേരേ മാത്രമേ അനുവദിക്കൂ. രാവിലെ മുതൽ ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും (മഞ്ഞ, പിങ്ക് കാർഡുകൾ), ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾ (നീല, വെള്ള കാർഡുകൾ)ക്കും വിതരണം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ചു പേർക്കുവീതം ടോക്കൺ നൽകുന്നതുൾപ്പെടെ തിരക്കൊഴിവാക്കാൻ വ്യാപാരികൾക്ക് നിയന്ത്രണമേർപ്പെടുത്താവുന്നതാണ്. ചില ജില്ലകളിൽ രാവിലെയും ഉച്ചയ്ക്കുശേഷവുമായി 20 പേർക്കുവീതം റേഷൻ വിതരണം ചെയ്യുന്നത് പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button