KeralaLatest NewsNews

നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച്‌ മരിച്ചതായി വാർത്ത: യുവാവിനെതിരെ നടപടി എടുക്കണമെന്നാവശ്യവുമായി ഫാൻസ്‌ അസോസിയേഷൻ

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച്‌ മരിച്ചെന്ന് ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാൾക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ഫാന്‍സ് അസോസിയേഷന്‍ രംഗത്ത്. മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിമല്‍കുമാര്‍ ആണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് ഒരു സിനിമയിലെ മരണരംഗത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

Read also: കോവിഡ് 19: ചൈനയില്‍ നിന്നും വെന്റിലേറ്ററുകളും മാസ്‌കുകളും വാങ്ങാന്‍ തീരുമാനിച്ച് ഇന്ത്യ

സമീര്‍ എന്നയാളാണ് ഇത്തരത്തില്‍ വാർത്ത പ്രചരിപ്പിച്ചത്. മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നാണ് വിമല്‍കുമാര്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button