ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43 ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഇദ്ദേഹം കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. അതേസമയം അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.
ചൊവ്വാഴ്ച ഏറ്റവുമൊടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കയില്‍ 22 പേര് മരിക്കുകയും 956 ആളുകള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ അമേരിക്കയിലാണ്.ന്യുയോര്‍ക്ക് സംസ്ഥാനത്താണ് കോവിഡ് ഏറ്റവും വിനാശകാരിയാകുന്നത്. അമേരിക്കയിലെ ആകെ രോഗബാധിതരില്‍ 67,325 ആളുകളും ഇവിടെയാണ്. 1342 ആളുകള്‍ ന്യുയോര്‍ക്കില്‍ മരിച്ചുകഴിഞ്ഞു. 61,674 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്.ന്യുയോര്‍ക്ക് കഴിഞ്ഞാല്‍ ന്യൂജേഴ്സിയിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. 16,636 ആളുകള്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു.
198 രോഗികളാണ് ന്യൂജേഴ്സിയില്‍ മരിച്ചത്. കലിഫോര്‍ണിയ, മിഷിഗണ്‍, മാസച്യുസെറ്റ്സ്, ഫ്ളോറിഡ, വാഷിംഗ്ടണ്‍, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം അയ്യായിരത്തില്‍ കൂടുതലാണ്. കാലിഫോര്‍ണിയ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ 200-ന് അടുത്തു രോഗികള്‍ മരിച്ചിട്ടുണ്ട്.1.65 ലക്ഷം ആളുകള്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 3512 ആളുകളുടെ അവസ്ഥ ഗുരുതരമാണ്. 5,544 രോഗികള്‍ കോവിഡില്‍നിന്നു മുക്തിനേടി.
1.56 ലക്ഷത്തിനു മേല്‍ ആളുകള്‍ ഇപ്പോഴും ചികിത്സയിലാണ്. 3163 ആളുകളുടെ ജീവന് കോവിഡ് കവര്‍ന്നു. പത്തു ലക്ഷത്തില്‍ 498 പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് ബാധിച്ചതായാണ് ശരാശരിക്കണക്ക്. ദശലക്ഷത്തില്‍ 10 പേര് മരണത്തിനു കീഴടങ്ങുന്നു. ജനുവരി ഇരുപതിനാണ് അമേരിക്കയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments