Latest NewsIndiaNews

മോദിയുടെ യോഗ വീഡിയോയെ പ്രശംസിച്ചും നന്ദി പറഞ്ഞും ഇവാന്‍ക ട്രംപ്

ദില്ലി: രാജ്യം ലോക്ക് ഡൗണിലായ പശ്ചാത്തലത്തില്‍ ജനങ്ങളെ ആരോഗ്യത്തോടിരിക്കാന്‍ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച യോഗ വീഡിയോയ്ക്ക് നന്ദി പറഞ്ഞ് ഇവാന്‍ക ട്രംപ്. മോദിയുടെ ആരോഗ്യദിനചര്യകള്‍ വിശദമാക്കിയ ടീറ്റിന് വിസ്മയകരം എന്നാണ് ഇവാന്‍ക മറുപടി നല്‍കിയത്. പലരും ആരോഗ്യത്തോടെ തുടരാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കാനും മോദി അഭ്യര്‍ത്ഥിച്ചിരുന്നു.

ഞായറാഴ്ച ‘മന്‍ കി ബാത്ത്’ പരിപാടിക്കിടെ മോദിയുടെ ആരോഗ്യ ദിനചര്യകളെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനാലാണ് യോഗ വീഡിയോ പങ്കുവെക്കുന്നതെന്ന് മോദി കുറിച്ചിരുന്നു.

താന്‍ സമയം കിട്ടുമ്പോളും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയും യോഗ പരിശീലിക്കാറുണ്ടെന്നും യോഗ പരിശീലിക്കുന്നത് വര്‍ഷങ്ങളായി എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമാണ്. അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാന്‍ മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവയും മറ്റുള്ളവരുമായി പങ്കിടുക. ഈ വീഡിയോ പങ്കുവെക്കുന്നതിലൂടെ നിങ്ങളും യോഗ പരിശീലിക്കുന്നത് പതിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മോദിയുടെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button