ലക്നൗ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യുപിയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്ന് യോഗി ആദിത്യനാഥ്. അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുകയോ മാറ്റി വെയ്ക്കുകയോ ചെയ്യില്ല.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന നിലപാടില്‍ വിശ്വസിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും കൊറോണ വൈറസിനെ തുടര്‍ന്നുള്ള വെല്ലുവിളികളെ നേരിടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ചെന്ന പേരില്‍ തെലങ്കാനയും കേരളവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാനൊരുങ്ങുമ്പോഴാണ് യോഗി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്ന തീരുമാനമെടുത്തത്.
Post Your Comments