ദുബായ്: കൊറോണ ബാധിച്ച് വഴിയരികിൽ മരിച്ച് വീഴുന്ന മനുഷ്യൻ എന്ന അടിക്കുറിപ്പിനോടൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. വഴിയരികിൽ ഒരാൾ കിടക്കുന്നതും മറ്റുള്ള ആളുകൾ ദൂരെ മാറി നിന്ന് നോക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ആളുകളിൽ ഭയം ഉളവാക്കുമെന്നും ഈ ദൃശ്യത്തിന് പിന്നിൽ യാതൊരു സത്യാവസ്ഥയും ഇല്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
Rumour: Coronavirus victim
Truth: Man suffers epileptic seizure pic.twitter.com/eZfffYrC6e— Dubai Media Office (@DXBMediaOffice) April 1, 2020
Post Your Comments