മസ്‌ക്കറ്റ് : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി സായുധ സേന പൊതു ജനങ്ങൾക്ക് വേണ്ടി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.
സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശങ്ങൾ പ്രകാരം, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും പുറത്ത് യാത്ര ചെയ്യാൻ സാധിക്കു. വാഹനങ്ങൾ ഉപയോഗിക്കുന്ന സ്വദേശികൾ ഡ്രൈവിംഗ് ലൈസൻസിനോടൊപ്പം തിരിച്ചറിയൽ കാർഡും രാജ്യത്തെ സ്ഥിരതാമസക്കാർ ആണെങ്കിൽ റെസിഡന്റ് കാർഡും കരുതിയിരിക്കണം.
പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്ന വാഹനങ്ങൾ, നിർമ്മാണ നിർമ്മാണ വാണിജ്യ സാമഗ്രികൾ, എണ്ണ ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളും നിരത്തുകളിൽ അനുവദിക്കും അത്യാഹിത വിഭാഗങ്ങൾ, ആംബുലൻസ്, സായുധ സേന, സുരക്ഷാ വിഭാഗം എന്നിവയുടെ വാഹനങ്ങൾക്ക് റോഡുകൾ ഉപയോഗിക്കാൻ സാധിക്കും. സർക്കാർ, സ്വകാര്യ, സ്ഥാപനങ്ങൾ പരമാവധി ജീവനക്കാരെ കുറച്ചുകൊണ്ട് അത്യാവശ്യക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കുക എന്നിവയാണ് പുതിയ മാർഗനിർദേശങ്ങൾ .
Post Your Comments