Latest NewsNewsInternational

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​ ലോ​കം ക​ട​ന്നു​പോ​കുന്നു, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ രൂ​പീ​ക​രി​ച്ച​തി​നു​ശേ​ഷം നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി : യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ

ന്യൂ​യോ​ർ​ക്ക് : കൊവിഡ്-19 വൈറസ് വ്യാപിച്ചതോടെ ലോകം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​ ലോ​കം ക​ട​ന്നു​പോ​കുന്നുവെന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗുട്ടെറസ്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ രൂ​പീ​ക​രി​ച്ച​തി​നു​ശേ​ഷം നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണി​ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ലോ​ക​ത്ത് സൃ​ഷ്ടി​ക്കു​ന്ന സാ​മ്പ​ത്തി​ക മാ​ന്ദ്യം സ​മീ​പ​കാ​ല​ത്തെ​ങ്ങും ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള​താ​യി​രിക്കും. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​യും ഉ​പ​ജീ​വ​ന​ത്തേ​യും സ​മൂ​ഹ​ത്തെ ആ​കെ​യുമാ​ണ് പു​തി​യ കൊ​റോ​ണ വൈ​റ​സ് ആ​ക്ര​മി​ക്കു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള പ്ര​തി​ക​ര​ണം ഉ​ണ്ടാ​വ​ണമെന്നു പറഞ്ഞ ഗുട്ടെറസ് അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് വ്യ​വ​സാ​യ​വ​ത്കൃ​ത രാ​ജ്യ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടുകയും ചെയ്തു.

Also read : ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനു പിന്നില്‍ നിസാമുദ്ദീനിലെ മതസമ്മേളനം : പുതിയ വെല്ലുവിളിയെ നേരിട്ട് രാജ്യം

അതേസമയം കൊ​വി​ഡ് വ്യാ​പ​നം ലോ​ക​ത്ത് സാ​ന്പ​ത്തി​ക മാ​ന്ദ്യം സൃ​ഷ്ടി​ക്കു​മെ​ന്നും, വൈറസ് വ്യാപിച്ചതിന്റെ ഭാ​ഗ​മാ​യു​ള്ള സാ​മ്പ​ത്തി​ക മാ​ന്ദ്യം ഇ​ന്ത്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഗ​ണ്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കോവിഡിനെ തുടര്‍ന്ന് ലക്ഷം കോടി ഡോളറിന്റെ നഷ്ടമാകും വികസിത രാഷ്ട്രങ്ങള്‍ക്കുള്‍പ്പെടെയുണ്ടാകുക. ഇത് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വികസ്വര രാഷ്ട്രങ്ങളിലാണ് ജീവിക്കുന്നത്. കൊറോണ പ്രതിസന്ധിയില്‍നിന്ന് രാജ്യങ്ങളെ രക്ഷിക്കാന്‍ 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ആവശ്യമായിവരുമെന്നും യു.എന്‍ വ്യക്തമാക്കി.

ചരക്ക് കയറ്റുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങള്‍ക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം കോടി ഡോളര്‍ മുതല്‍ മൂന്നു ലക്ഷം കോടി ഡോളര്‍വരെ കുറവുണ്ടാകാം.അതേസമയം, ലോകത്തുണ്ടാകാനിടയുള്ള സാമൂഹികവും സാമ്ബത്തികവും ധനപരവുമായ പ്രശ്‌നങ്ങളെ നേരിടുന്നതിന് 5 ലക്ഷം കോടി ഡോളര്‍ ചെലവിടാന്‍ ജി-20 കൂട്ടായ്മയുടെ നേതാക്കള്‍ വിഡിയോ കോണ്‍ഫറന്‍സിംഗ് ഉച്ചകോടിയില്‍ തീരുമാനിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button