Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsGulfOman

കോവിഡ് 19 : ഒമാനിൽ ആദ്യ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്

മസ്‌ക്കറ്റ്: കൊവിഡ് 19 വൈറസ് ബാധയേറ്റുള്ള ആദ്യ മരണം സ്ഥിരീകരിച്ച് ഒമാൻ. എഴുപത്തി രണ്ടു വയസുള്ള സ്വദേശിയാണ് മരിച്ചുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഒമാൻ നിയന്ത്രണങ്ങൾ കർശനമാക്കി. ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി   പൊതു ജനങ്ങൾക്ക് വേണ്ടി  സായുധസേന പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.

സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശങ്ങൾ പ്രകാരം, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും പുറത്ത് യാത്ര ചെയ്യാൻ സാധിക്കു. വാഹനങ്ങൾ ഉപയോഗിക്കുന്ന സ്വദേശികൾ ഡ്രൈവിംഗ് ലൈസൻസിനോടൊപ്പം തിരിച്ചറിയൽ കാർഡും രാജ്യത്തെ സ്ഥിരതാമസക്കാർ ആണെങ്കിൽ റെസിഡന്റ് കാർഡും കരുതിയിരിക്കണം.

പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്ന വാഹനങ്ങൾ, നിർമ്മാണ നിർമ്മാണ വാണിജ്യ സാമഗ്രികൾ, എണ്ണ ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളും നിരത്തുകളിൽ അനുവദിക്കും അത്യാഹിത വിഭാഗങ്ങൾ, ആംബുലൻസ്, സായുധ സേന, സുരക്ഷാ വിഭാഗം എന്നിവയുടെ വാഹനങ്ങൾക്ക് റോഡുകൾ ഉപയോഗിക്കാൻ സാധിക്കും. സർക്കാർ, സ്വകാര്യ, സ്ഥാപനങ്ങൾ പരമാവധി ജീവനക്കാരെ കുറച്ചുകൊണ്ട് അത്യാവശ്യക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കുക എന്നിവയാണ് പുതിയ മാർഗനിർദേശങ്ങൾ.

Also read : വളരെ വേദനാജനകമായ രണ്ടാഴ്ചയാണ് വരുന്നത്, രണ്ടരലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്ന് ട്രംപ്

സൗദിയിൽ രണ്ടു പേർ കൂടി കൊവിഡ്-19 വൈറസ് ബാധിച്ച് മരണപെട്ടു. മരിച്ചവർ വിദേശികൾ എന്നാണ് റിപ്പോർട്ട്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം ആകെ 10ആയി ഉയർന്നു. 110 പേര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു,ഇതോടെ രോഗബാധിതരുടെ എണ്ണം 1563 ആയതായും ഇതുവരെ 165 പേർക്ക് രോഗം ഭേദമായെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിയാദ് 33, ജിദ്ദ 29, മക്ക 20, ഖത്തീഫ് 7, അൽഖോബാർ 4, ദമാം, മദീന എന്നിവിടങ്ങളിൽ 3, ഹുഫൂഫ്, ജിസാൻ, ദഹ്റാൻ എന്നിവിടങ്ങളിൽ 2 വീതവും അബ്ഹ, അൽ ബദാഇഅ, ഖഫ്‌ജി, രസ്തനൂറ, ഖമീസ് മുഷയിത്ത് എന്നിവിടങ്ങളിൽ ഓരോന്നും വീതവുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മക്ക, മദീന ഉൾപ്പെടെ രാജ്യത്തെ 13 പ്രദേശങ്ങളിൽ സമ്പൂർണ കർഫ്യുവും റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ ഭാഗമായും മറ്റിടങ്ങളിൽ രാത്രികാല കാർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button