തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ച സാലറി ചലഞ്ചിന് അംഗീകാരം നൽകി മന്ത്രിസഭ. മന്ത്രിമാർ ഒരു ലക്ഷം രൂപ വീതവും, സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞശേഷം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. കോവിഡ് 19 വൈറസ് വ്യാപനവും ലോക്ക്ഡൗൺ പ്രഖ്യാപനവും വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന സർക്കാർ വീണ്ടും സാലറി ചലഞ്ചിന് തയ്യാറെടുക്കുന്നത്. ഇതിലൂടെ 2,500 കോടി രൂപ സ്വരൂപിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ൽ . 2018ലെ പ്രളയക്കാലത്തും ജീവനക്കാരോട് സാലറി ചലഞ്ചിന് സർക്കാർ അഭ്യർഥിച്ചിരുന്നു.
Post Your Comments