കൊല്ലം : ലോക്ഡൗണ്‍ കാലയളവില്‍ യൂട്യൂബ് നോക്കി ചാരായം വാറ്റല്‍ തകൃതി, യുവാവ് പിടിയില്‍. യൂട്യൂബ് വീഡിയോയില്‍ വാറ്റുന്നത് കണ്ടുപഠിച്ച് വീട്ടില്‍ ചാരായമുണ്ടാക്കി വിറ്റുവന്നയാള്‍ പൊലീസിന്റെ പിടിയിലായത്. പൂജപ്പുര ക്ഷേത്രത്തിനു സമീപം ഗൗരി വിലാസത്തില്‍ ചന്ദ്രലാലാണ് പിടിയിലായത്.
പ്രദേശത്ത് ചാരായം സുലഭമാണെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അറസ്റ്റ്. മൂന്ന് ദിവസം മുമ്പ് ചന്ദ്രലാല്‍ ഭാര്യയെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. നിര്‍മാണ തൊഴിലാളിയായ ഇയാള്‍ യൂട്യൂബ് വീഡിയോ കണ്ടായിരുന്നു വാറ്റ് ഉപകരണങ്ങള്‍ നിര്‍മിച്ചതും ചാരായം വാറ്റിയതുമെന്ന് പൊലീസ് പറഞ്ഞു.
സമാന കേസിലും കോന്നിയില്‍ യുവാവ് പിടിയിലായിരുന്നു. കോന്നി താഴം മുരുപ്പേല്‍ നിഖില്‍ (33) ആണ് വാറ്റിയ ചാരായവുമായി എക്‌സൈസ് പിടിയിലായത്. എട്ട് ലീറ്റര്‍ ചാരായവുമായാണ് നിഖിലിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്.
Post Your Comments