തിരുവനന്തപുരം•സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ് -19) സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ ഏഴുപേര്‍ വിദേശികളാണ്.
കാസര്‍ഗോഡ്-12, എറണാകുളം -3, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിങ്ങളില്‍ രണ്ട്, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 9 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് 237 പേരാണ് കോവിഡ് 19 പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്.
തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുപേര്‍ക്ക് രോഗം ഭേദമായി.
622 പേര് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. രോഗ ലക്ഷണങ്ങളോടെ 122 പേരെ കൂടി ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 163, 508 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
Post Your Comments