ന്യൂഡല്‍ഹി : ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനു പിന്നില്‍ നിസാമുദ്ദീനിലെ മതസമ്മേളനം. പുതിയ വെല്ലുവിളിയെ നേരിട്ട് രാജ്യം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 72 പേര്‍ക്കും തമിഴ്നാട്ടില്‍ 50 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ തെലങ്കാനയില്‍ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Read Also : ആസൂത്രിതമോ?? നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാന സാദിയുടെ ശബ്ദ സന്ദേശം പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ
തമിഴ്‌നാട്ടില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരില്‍ 45 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങളില്‍ പങ്കെടുത്തവരാണ്. അഞ്ച് പേര്‍ ഈ 45 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെല്‍വേലി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് എല്ലാവരും. തെലങ്കാനയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവരാണ്.
മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 302 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 59 പേരും മുംബൈയില്‍ നിന്നുള്ളവരാണ്. അസമിലും ആദ്യ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത് 52 കാരനാണ്. ഇയാള്‍ സില്‍ച്ചര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലെന്നാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം
തമിഴ്‌നാട്ടില്‍ നിന്ന് നിസാമുദ്ദീനിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 71 ആയി. ഈറോഡിലും സേലത്തും ജാഗ്രതാ നിര്‍ദേശം നല്‍കി. സമ്മേളനത്തില്‍ 1500 പേര്‍ പങ്കെടുത്തതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 1130 പേര്‍ തമിഴ് നാട്ടില്‍ തിരിച്ചെത്തി. 515 പേരെയെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുള്ളൂ. മടങ്ങിയെത്തിവര്‍ സര്‍ക്കാരുമായി ബന്ധപ്പൊന്‍ തയാറാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. തിരുനെല്‍വേലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് സമ്മേളനത്തിന് എത്തിയത് 1909 പേരാണ്. മുംബൈയിലും ഈ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മാര്‍ച്ച് 23 ന് കസ്തൂര്‍ബാ ആശുപത്രിയില്‍ മരിച്ച 68 കാരനായ ഫിലിപ്പൈന്‍ സ്വദേശിയാണ് ഇത്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങള്‍ കണ്ട് ചികിത്സ തേടുകയായിരുന്നു.
കേരളത്തില്‍ തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തിന് പോയ 17 പേരെയും കൊല്ലത്ത് നിന്ന് പോയ എട്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞു.
Post Your Comments