ദുബായ് : ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. മാർച്ച് മാസത്തെ അപേക്ഷിച്ച് വില കുറഞ്ഞിട്ടുണ്ട്. പുതിയ വിലവിവരം എമിറേറ്റ്സ് ദേശീയ എണ്ണ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 1.91 ദിർഹവും സ്‌പെഷ്യൽ 95 ന് 1.80 ദിർഹവും ഡീസൽ ലിറ്ററിന് 2.0 ദിർഹവുമാണ് യഥാക്രമം ഏപ്രിൽ മാസത്തെ വില.
April fuel ⛽ prices as per the #UAE fuel committee are out. Check them below. #InspiringEnergy
إليكم أسعار الوقود ⛽ لشهر ابريل وفقاً لما ذكرته لجنة متابعة أسعار الوقود في الإمارات. #طاقة_مُلهمة pic.twitter.com/H0XWQLb4Ia
— ENOC (@enoc_official) March 30, 2020
2020 ഫെബ്രുവരിയിൽ സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 2.24 ദിർഹമായിരുന്നു, 2020 മാർച്ചിൽ 2.16 ദിർഹമായി കുറഞ്ഞു. സ്പെഷ്യൽ 95 2.12 ദിർഹത്തിൽ നിന്ന് 2.04 ദിർഹമായും, ഡീസൽ വില 2.40 ദിർഹത്തിൽ നിന്ന് 2.25 ദിർഹമായും യഥാക്രമം ഫെബ്രുവരിയിൽ നിന്നും മാർച്ച് മാസത്തിൽ കുറഞ്ഞിട്ടുണ്ട്. തുടർന്നാണ് ഏപ്രിൽ മാസവും വില കുറഞ്ഞിരിക്കുന്നത്.കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വില കുറഞ്ഞത് ഉപയോക്താക്കൾക്ക് ഏറെ ആശ്വാസം പകരും.
Post Your Comments