Latest NewsIndiaNews

നിസാമുദ്ദീന്‍ തബ്ലീഹ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനുമെത്തി : സ്ഥിരീകരണവുമായി തമിഴ്‌നാട്

ചെന്നൈ: രാജ്യത്ത് കോവിഡ്-19 ന്റെ വ്യാപനത്തിനു കാരണമായ ഡല്‍ഹിയിലെ ഹസ്രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദില്‍ നടന്ന മതസമ്മേളനത്തെ കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിനിടെ ബ്ലീഹ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനുമെത്തിയെന്ന് തമിഴ്‌നാട് സര്‍ക്കാരും സ്ഥിരീകരിച്ചതോടെ കൂടുതല്‍ ആശങ്കയിലാണ് രാജ്യം.  ഇതോടെ രോഗ വ്യാപനത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുമെന്ന ആശങ്ക ശക്തിപ്പെടുകയാണ്. മാര്‍ച്ച് 18 നായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് ഹൈക്കോടതിയിലേക്കുള്ള പ്രതിഷേധ റാലി. പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ രോഗ ലക്ഷണം ഉള്ളവര്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു.

Read Also : അനുമതിയില്ലാതെ നടത്തിയ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹിയിലെ ഹസ്രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദില്‍ മാര്‍ച്ച് 13, 14 15 തീയതികളില്‍ നടന്ന തബ്ലീഹ് ജമാ അത്ത് എന്ന ചടങ്ങില്‍ തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ പങ്കെടുത്ത് മടങ്ങിപ്പോയ ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചതോടെയാണ്, സമ്മേളനം ശ്രദ്ധാകേന്ദ്രമായത്.

ചടങ്ങില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തയാളും മരിച്ചിരന്നു. പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി ഡോ എം സലീമാണ് മരിച്ചത്. പത്തനംതിട്ട ആമീറാണ് ഇദ്ദേഹം. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. കോവിഡ് ബാധിച്ചാണോ മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹൃദ്രോഹവും മറ്റു അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹിയില്‍ തന്നെ സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button