മരണ താണ്ഡവമാടി കോവിഡ് പിന്‍വാങ്ങിയാലും ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ നേരിടാന്‍ പോകുന്നത് ഈ ഭീഷണി. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കൊറോണാവൈറസിന്റെ വ്യാപനത്തെയും മറ്റുമുള്ള കാര്യങ്ങള്‍ക്കായി ഹൈ-ടെക് നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കൊറോണാവൈറസിനെതിരെ എന്നു പറഞ്ഞ് പെട്ടിയില്‍ നിന്നു പുറത്തെടുത്തു സ്ഥാപിച്ചുവരുന്ന സാമഗ്രികള്‍ വൈറസ് പിന്‍വലിഞ്ഞാലും തിരിച്ചുവയ്ക്കാന്‍ സാധിച്ചേക്കില്ല എന്നാണ്.
സാധാരണ നിയമങ്ങള്‍ കൊറോണാവൈറസ് പടരുന്ന സമയത്ത് പോരാ എന്ന വാദമുള്ളവരാണ് പല രാജ്യത്തെയും ഭരണാധികാരികള്‍. ഇതുണ്ടാക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വൈറസ് പോയിക്കഴിഞ്ഞ് ഒഴിവാക്കുകയും ചെയ്യാം എന്നതാണ് പലരുടെയും നിലപാട്. എന്നാല്‍ തങ്ങളുടെ പുതിയ അധികാരം ആസ്വദിക്കുകയായിരിക്കും പല സര്‍ക്കാരുകളും എന്നാണ് എഡ്വേര്‍ഡ് സ്നോഡന്റെ മുന്നറിയിപ്പ്.
തങ്ങള്‍ക്കെതിരെ തങ്ങളുടെ പാര്‍ട്ടിയില്‍ തന്നെ ഉയരുന്ന മുറുമുറുപ്പുകളെ നിശബ്ദമാക്കാനും എതിരാളികളെ നിലംപരിശാക്കാനും കൊറോണാവൈറസിന്റെ മറവില്‍ സ്ഥാപിക്കുന്ന ടെക്നോളജിക്കു സാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊറോണാവൈറസ് പടരുന്ന സ്ഥലങ്ങളും രോഗി പോകുന്നിടവുമെല്ലാം മാപ്പിലാക്കാം. ഇതുപയോഗിച്ച് ഭീകരപ്രവര്‍ത്തകരെയും രാഷ്ട്രീയ ശത്രുക്കളെയും ട്രാക്കു ചെയ്യാന്‍ തോന്നിയാല്‍ അതില്‍ അദ്ഭുതപ്പെടേണ്ട. റഷ്യയിലാകട്ടെ ക്വാറന്റീന് ലംഘിച്ചു പുറത്തിറങ്ങുന്നവരെ പിടിക്കാനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റങ്ങളും സ്ഥാപിച്ചു. ഇതെല്ലാം സാധാരണ ജനങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് സ്നോഡന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Post Your Comments