KeralaLatest NewsNews

കേന്ദ്രമന്ത്രിമാര്‍ വിളിക്കാമെന്ന് പറഞ്ഞിട്ട് ഇതുവരെ വിളിച്ചിട്ടില്ല; താനൊരു ശുഭാപ്തി വിശ്വാസക്കാരനാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരോട് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഇതുവരെ മറുപടിയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ എന്നിവരുമായും സംസാരിച്ചിരുന്നു. തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍, ഇതുവരെ വിളിച്ചിട്ടില്ല. ആഭ്യന്തര മന്ത്രിയും വിളിച്ചിട്ടില്ല. അവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയായിരിക്കാം. പരിഹാരമാകാത്തതിനാലാണ് തിരിച്ച് വിളിക്കാത്തതെന്ന് കരുതുന്നു. ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനാണെന്നും  തിരിച്ച് വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button