Latest NewsNewsIndia

രാജ്യത്ത് കോവിഡ്-19നെ പ്രതിരോധിയ്ക്കാന്‍ വിദേശത്തു നിന്നും പണം സമാഹരിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിടപെടുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്-19ന്റെ വ്യാപനം തടയുന്നതിനും പ്രതിരോധിയ്ക്കുന്നതിനുമായി വിദേശങ്ങളില്‍ നിന്ന് ധനസമാഹരണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടുന്നു. പിഎം കെയര്‍ ഫണ്ട് രൂപീകരിച്ചാണ് ഇതിലേക്ക് ഫണ്ട് ശേഖരണം തുടങ്ങിയത്.

Read Also : ലോക്ഡൗണില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സാലറി കട്ട് : 75 ശതമാനം വരെ ശമ്പളം വെട്ടികുറയ്ക്കും : മുഖ്യമന്ത്രിയുടെയും ശമ്പളം വെട്ടികുറയ്ക്കുന്നു

കോവിഡിനെ നേരിടുന്നതിന് വിദേശരാജ്യങ്ങളില്‍ നിന്നു സംഭാവനകള്‍ സമാഹരിക്കുന്നതിനായി പി.എം.കെയര്‍ ഫണ്ട് പദ്ധതിയെക്കുറിച്ച് ഉചിതമായ പ്രചാരണം നടത്തണമെന്ന് ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. തിങ്കളാഴ്ച വൈകീട്ട് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം നല്‍കിയത്.

യാത്രാനിയന്ത്രണങ്ങള്‍മൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുന്നതിന് വിദേശരാജ്യങ്ങള്‍ സ്വീകരിച്ച മികച്ച നടപടികള്‍, നവീന പരീക്ഷണങ്ങള്‍, ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കണമെന്നും മോദി പറഞ്ഞു. കോവിഡിനെ നേരിടാന്‍ ജനുവരി മധ്യത്തില്‍ത്തന്നെ ഇന്ത്യ നടപടികള്‍ സ്വീകരിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രോഗം മറ്റു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്താതിരിക്കാനും വന്‍തോതില്‍ വ്യാപിക്കാതിരിക്കാനുമായിരുന്നു ഇത്. അതിനായാണ് ലോകത്തെ ഏറ്റവും വലിയ അടച്ചിടല്‍ ഇന്ത്യ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി സാമ്പത്തിക കരംഗത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ ലഭ്യത, ചരക്കുകടത്ത് തുടങ്ങിയവയെക്കുറിച്ച് അതത് രാജ്യങ്ങളിലെ സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് നയതന്ത്രപ്രതിനിധികളോട് അദ്ദേഹം നിര്‍ദേശിച്ചു. ആഗോള രാഷ്ട്രീയം, സാമ്ബത്തിക അവസ്ഥകള്‍ എന്നിവ രൂപപ്പെടുന്നത് സസൂക്ഷ്മം നിരീക്ഷിക്കണമെന്നും പറഞ്ഞു. ചൈന, യു.എസ്., ഇറാന്‍, ഇറ്റലി, ജര്‍മനി, നേപ്പാള്‍, അഫ്ഗാനിസ്താന്‍, മാലദ്വീപ്, ദക്ഷിണ കൊറിയ, യുഎ.ഇ. എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button