ബാഴ്സലോണ: ഫുട്‌ബോള്‍ ഇതിഹാസവും ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ താരവുമായ ലിയോണല്‍ മെസിയെ ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയോട് ഉപമിച്ച് സ്പാനിഷ് സ്പോര്‍ട്സ് മാധ്യമമായ ലേ ക്വിപ്പ്. ‘ലിയോണല്‍ മെസി ദ ചെ ഓഫ് ബാഴ്സ’ എന്ന തലക്കെട്ടോടെ മെസിയെ ചെ ഗുവേരയുടെ ചിത്രത്തോടൊപ്പം ആനിമേഷനിലൂടെ കൂട്ടിച്ചേര്‍ത്താണ് ലേ ക്വിപ്പ് പത്രം പ്രസിദ്ധീകരിച്ചത്.
ഇതിനു പിന്നിലെ കാരണം കൊറോണയുടെ പശാചാത്തലത്തില്‍ മെസി എടുത്ത തീരുമാനങ്ങളായിരുന്നു. ബാഴ്‌സ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ 70 ശതമാനം വേതനം വേണ്ടെന്നുവച്ചിരുന്നു. മാത്രമല്ല, ക്ലബ് ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനവും താരം ഉന്നയിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ബോര്‍ഡിന്റെ നിര്‍ദേശം വേണ്ടെന്നായിരുന്നു മെസിയുടെ പക്ഷം. ക്ലബ് പ്രസിഡന്റ് ജാസപ് ബര്‍ത്യോമുവിനെതിരെ കടുത്ത വിമര്‍ശനവും മെസി ഉന്നയിച്ചു. ഇതിന് ശേഷമാണ് മെസിയെ ചെ ഗുവേരയോട് ഉപമിച്ചു കൊണ്ടുള്ള ചിത്രം പത്രം പ്രസിദ്ധീകരിച്ചത്.
Post Your Comments