ബെയ്‌ജിങ് : കാട്ടുതീയില്‍പ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് ദാരുണാന്ത്യം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.51ന് പ്രാദേശിക ഫാമിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് ശക്തമായ കാറ്റ് കാരണം അടുത്തുള്ള മലകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് സര്‍ക്കാറിന്റെ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. മരണപ്പെട്ട 19 പേരിൽ, 18അഗ്‌നിശമന സേനാംഗങ്ങളാണ്, മരിച്ച മറ്റൊരാള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് വഴിയൊരുക്കിയ ഒരു പ്രാദേശിക ഫോറസ്റ്റ് ഫാം തൊഴിലാളിയാണ്.
സംഭവ സ്ഥലത്തേയ്ക്ക് മുന്നൂറിലധികം അഗ്‌നിശമന സേനാംഗങ്ങളെയും 700 സൈനികരെയും അയച്ചതായും തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഇതേ പ്രവിശ്യയില്‍, വിദൂര പര്‍വതങ്ങളില്‍ വന്‍ കാട്ടുതീ പടർന്നിരുന്നു. അന്ന് രക്ഷാപ്രവര്‍ത്തനത്തിനിടെ 27 അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30 പേര്‍ മരണപ്പെട്ടിരുന്നു.
Post Your Comments