ആലപ്പുഴ: ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാജ പ്രചരണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പോലീസ് ചീഫിന്റെ സ്പെഷല്‍ സ്ക്വാഡാണ് നാസറിനെ കസ്റ്റഡിയില്‍ എടുത്തത്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ ലംഘിച്ച് പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയിരുന്നു. ഇതേ മാതൃകയില്‍ ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടി വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ചുനടത്താന്‍ നാസര്‍ ആറാട്ടുപുഴ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും കുറ്റംചുമത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാസര്‍ അന്പലപ്പുഴയില്നിന്ന് മത്സരിച്ചിരുന്നു. നേരത്തെ സമാന സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പാലക്കാടു പട്ടാമ്പിയിലും സിഐടിയു നേതാവിനെതിരെ കേസെടുത്തിരുന്നു.
Post Your Comments