Latest NewsIndiaNews

കോവിഡ്-19 : തെലുങ്കാനയില്‍ മരിച്ച ആറ് പേര്‍ ഡല്‍ഹിയിലെ പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍

ന്യൂഡല്‍ഹി : കോവിഡ്-19 ബാധിച്ച് തെലുങ്കാനയില്‍ മരിച്ച ആറു പേരും ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് സമീപമുള്ള മര്‍കസില്‍ മതപരമായ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരാണെന്ന് റിപ്പോര്‍ട്ട്. തെലങ്കാനയില്‍ വച്ചാണ് ആറ് പേരുടെയും മരണം. ഇതോടെ രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 32 ആയി. ഇതുവരെ 1251 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1117 പേര്‍ ചികിത്സയിലാണ്. 101 പേര്‍ക്ക് രോഗം ഭേദമായി.

ഡല്‍ഹി നിസാമുദ്ദീനിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ പരിപാടിയില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം 1500 ഓളം പേര്‍ പങ്കെടുത്തിരുന്നു. ഇവരില്‍ 24 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയിലാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 163 പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മാര്‍ച്ച് 13മുതല്‍ 15 വരെയാണ് പള്ളിയില്‍ പ്രാര്‍ത്ഥന നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button