KeralaLatest NewsNews

എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിക്ക് കോവിഡ്; പിന്നാലെ കുടുംബത്തിലെ ആറു പേർക്കും രോഗം സ്ഥിരീകരിച്ചു

കാസർഗോഡ്: കാസർഗോഡ് കൊറോണ വൈറസ് സ്ഥിരീകരിച്ച എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിക്കു പിന്നാലെ കുടുംബത്തിലെ ആറു പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് കുട്ടിയുടെ മാതാവിനും പിതൃമാതാവിനും സഹോദരനും സഹോദരിക്കും ആണ്. ഇതോടെ ഒരു കുടുംബത്തിലെ തന്നെ ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

മാര്‍ച്ച്‌ 17 ന് ദുബായിൽ നിന്നെത്തിയ പിതാവിനാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിയായ 16 കാരിക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ 40 വയസുള്ള മാതാവിനും 80 വയസുള്ള പിതൃമാതാവിനും 19 വയസുള്ള സഹോദരനും 13 വയസുള്ള സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി ഇളയ സഹോദരി ആറുവയസുകാരിയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്.

ALSO READ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് മുഖ്യ മന്ത്രി ഉദ്ദവ് താക്കറെ

രോഗം സ്ഥിരീകരിച്ച എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതിയിരുന്നു. ഒപ്പം പരീക്ഷ എഴുതിയിരുന്ന വിദ്യാര്‍ത്ഥികളും ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുമൊക്കെ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button