Latest NewsKeralaNews

കോവിഡ് 19: തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കുറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ലോകത്ത് കോവിഡ് വ്യാപനം തുടരുമ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കുറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികൾ നമ്മുടെ നാടിൻറെ നട്ടെല്ലാണ്. പ്രവാസികളുടെ പണം ഉപയോഗിച്ചാണ് നമ്മൾ കഞ്ഞി കുടിച്ചിരുന്നത്. മണലാരണ്യങ്ങളിൽ ഉൾപ്പെടെ അവർ കഷ്ടപ്പെട്ട് നാട്ടിലേക്ക് പണം അയക്കുന്നു. അതെല്ലാം നമ്മൾ ഓർക്കണം .പിണറായി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 17 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. 15 പേര്‍ക്ക് രോഗ ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കസര്‍ഗോഡ്‌ 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും വയനാട്ടിലും ഇടുക്കിയിലും രണ്ട് പേര്‍ക്ക് വീതവുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 213 ആയി. 126 പേരെ നിന്ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button