Latest NewsKeralaNews

രാത്രിയില്‍ ബൈക്ക് എടുത്ത് പുറത്ത് പോകാന്‍ അനുവദിച്ചില്ല; വീട്ടുകാരോട് പ്രതികാരം തീര്‍ക്കാന്‍ ആത്മഹത്യ ചെയ്ത് 23കാരന്‍

തിരുവനന്തപുരം: ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ മകന്‍ അഭിജിത്ത് (23) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. രാത്രിയില്‍ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാര്‍ തടഞ്ഞു. ഇതിന് പിന്നാലെ മുറിയിൽ കയറിയ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. തിരുവല്ലം പൊലീസ് കേസെടുത്തു.

Read also: ലോക്ക് ഡൗൺ; ട്രെയിൻ റിസർവേഷൻ തുക മടക്കി നൽകുന്ന കാര്യത്തിൽ റെയിൽവെയുടെ തീരുമാനം ഇങ്ങനെ

ഇതിനിടെ പൊലീസിന് സ്വന്തം വാഹനം വിട്ടുനല്‍കി മാതൃകയായിരിക്കുകയാണ് പുല്ലോക്കാരന്‍ ദേവസി എന്ന വ്യക്തി. പുല്ലോക്കാരന്‍ ഫര്‍ണിച്ചര്‍ ഉടമയാണ് ദേവസി. താന്‍ സ്ഥിരമായി യാത്രചെയ്യുന്ന ഇന്നോവ ക്രിസ്റ്റ കാറാണ് ദേവസി പൊലീസിന് ലോക്ക്ഡൗണ്‍ തീരുംവരെ വിട്ടുനല്‍കിയത്. വാഹനത്തോടൊപ്പം ഡ്രൈവറായി തന്റെ സേവനവും നല്‍കാന്‍ ദേവസി ഒരുക്കമാണ്. ഒപ്പം ഇന്ധനച്ചെലവും ഇദ്ദേഹം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button